ചെങ്ങന്നൂര്‍: നിയന്ത്രണം വിട്ട് കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് യാത്രികനായ യുവാവ് മരിച്ചു.
പന്തളം കുളനട കൈപ്പുഴ കരയത്ത് കിഴക്കേതില്‍ രഞ്ജിത്ത് (32) ആണ് മരിച്ചത്.
ഇന്നലെ രാത്രി 9.30ഓടെ എം.സി റോഡില്‍ മുളക്കുഴ കാരയ്ക്കാട് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.
നിയന്ത്രണം വിട്ട മാരുതി ആള്‍ട്ടോ കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഗുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ തന്നെ കല്ലിശ്ശേരി കെ.എം ചെറിയാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.