യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് ; കേസ് ഗൗരവതരമെന്ന് ഹൈക്കോടതി



കൊച്ചി : യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന കേസ് ഗൗരവതരമെന്ന് ഹൈക്കോടതി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയില്‍ സംസ്ഥാന പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദ്ദേശം നൽകി.

പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ശാസ്ത്രീയമായ അന്വേഷണം നടത്തുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം ശ്രമിച്ചില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഹൈക്കോടതി ജനുവരി ആദ്യവാരം വീണ്ടും പരിഗണിക്കും. അന്വേഷണം ഉടൻ സിബിഐയ്ക്ക് വിടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

കേസിൽ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ടിട്ടിരുന്നു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് ഐപിസി 465,468,471 വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്.
أحدث أقدم