മലപ്പുറം കാവനൂര്‍ സ്വദേശിയായ അബ്ദുള്‍ റഹ്‌മാനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഡിസംബര്‍ ഒന്‍പതാം തീയതി മടവൂരില്‍ മുറിയെടുത്തായിരുന്നു പീഡനം.
വയറുവേദനയ്ക്ക് ചികിത്സ നല്‍കാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ മരുന്ന് നല്‍കി മയക്കിയത്. തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതി നല്‍കിയതോടെ അരീക്കോട്ടുനിന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വ്യാജസിദ്ധനായ അബ്ദുള്‍ റഹ്‌മാന്‍ സമാനരീതിയില്‍ കൂടുതല്‍ യുവതികളെയും കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 2019-ല്‍ ഇയാള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.