ഒമാൻ: ഒമാനിലെ ദ്വീപിൽ മലയാളി മുങ്ങി മരിച്ചു. കൊല്ലം സ്വദേശിയായ യുവാവ് ആണ് മുങ്ങി മരിച്ചത്. കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് കുളങ്ങര കിഴക്കതിൽ ശശിധരന്റെയും ശോഭയുടെയും മകൻ ജിതിനാണ് മരിച്ചത്. 38 വയസായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും.
ഒമാനിലെ മൊസാണ്ട ദ്വീപിനു സമീപമാണ് അപകടം സംഭവിച്ചത്. ദുബായിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനായ ജിതിനും സുഹൃത്തുക്കളും. ഒരു ദിവസത്തെ വിസയിൽ ആണ് ഇവർ ഒമാനിൽ എത്തിയത്. മൊസാണ്ട ദ്വീപിൽ ബോട്ടിങ് നടത്തിയശേഷം ദ്വീപിനു സമീപം നീന്തുന്നതിനിടെ ജിദിൻ നീന്തുകയായിരുന്നു അപ്പോഴാണ് മുങ്ങി താഴ്ന്നത്. 4 മാസം മുൻപാണു ജിതിൻ ദുബായിൽ ജോലിക്കായി എത്തിയത്. മൃതദേഹം വൈകിട്ടു 3നു പോളയത്തോട് വിശ്രാന്തിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: രേഷ്മ. മകൾ: ഋതു.