'ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു': മോഹൻലാൽ, ഒരുക്കുന്നത് ബിഗ് ബജറ്റ് 3ഡി ചിത്രം
നടന്‍ മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. എമ്പുരാന്‍ , റാം, നേര്, മാലൈക്കോട്ടെ ബാലിവന്‍, ബറോസ് തുടങ്ങി പ്രതീക്ഷയുണര്‍ത്തുന്ന നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. നേര് ആണ് അതില്‍ ആദ്യം റിലീസിന് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം നല്‍കിയ അഭിമുഖങ്ങളും അതില്‍ പറഞ്ഞ കാര്യങ്ങളും വൈറലാവുകയാണ്. താന്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും ആത്മീയതയിലേക്ക് പോയേക്കാം എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
ആത്മീയത തനിക്ക് ഇപ്പോള്‍ വന്നതല്ലെന്നും വളരെ കുഞ്ഞു നാളുമുതല്‍ തനിക്ക് ആത്മീയതയെക്കുറിച്ചുള്ള ചിന്താഗതിയുള്ള സുഹൃത്തുക്കള്‍ ഉണ്ടെന്നും മോഹന്‍ ലാല്‍ പറഞ്ഞു. 'ആത്മീതയുമായി ബന്ധമുള്ള കാര്യങ്ങളില്‍ തനിക്ക് താല്പര്യമുണ്ട്. കുറച്ച് നാള്‍ കഴിഞ്ഞ് തന്റെ ജീവിതം ആത്മീയതയ്ക്ക് വേണ്ടി മാറ്റിവെക്കുമോ എന്ന് അറിയില്ല. എന്റെ ഒരുപാട് സുഹൃത്തുക്കള്‍ ആത്മീയമായി ചിന്തിക്കുന്നവരാണ്. എല്ലാ രീതിയിലും ചിന്തിക്കുന്ന ഒരുപാട് സുഹൃത്തുക്കളുണ്ട്.
വളരെ അധികം സ്പിരിച്വല്‍ രീതിയില്‍ ചിന്തിക്കുന്നവരുണ്ട്. അവരുമായിട്ടും ഞാന്‍ യാത്രകള്‍ ചെയ്യറുണ്ട്. ഇത് ഇപ്പോള്‍ മുതല്‍ ഉണ്ടായതല്ല. കുഞ്ഞുനാള്‍ മുത സ്പിരിച്വല്‍ രീതിയല്‍ ചിന്തിക്കുന്ന നിരവധി സൗഹൃദങ്ങള്‍ എനിക്കുണ്ട്. ഒരുപക്ഷേ, അതൊക്കെ ആയിരിക്കാം എന്നിലേക്ക് ഇത്തരത്തിലുള്ള വാസനകള്‍ കൊണ്ടു വന്നത്. എല്ലാവരും ഞാന്‍ ആരാണെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഞാനും ആ രീതിയിലുള്ള അന്വേഷണത്തിലാണ്.
കുറച്ചും കൂടി കഴിഞ്ഞ് പൂര്‍ണമായും ആത്മീയതയിലേക്ക് ആകുമോ എന്ന സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. അതിന് വേണ്ടി ഞാന്‍ ശ്രമിക്കുന്നില്ല. നമുക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല, നമ്മുടെ ജീവിതത്തിന്റെ പോക്ക് എങ്ങോട്ട് ആണെന്ന്, അത് അറിഞ്ഞാല്‍ അതിന്റെ രസവും പോകും. അതിലേക്ക് മന:പൂര്‍വ്വം പോകില്ല. ആത്മീയത എന്ന വിഷയത്തില്‍ എനിക്ക് വളരെ അധികം താത്പര്യമുണ്ട്. തത്കാലം കുറച്ച് നാളത്തേക്ക് പൂര്‍ണമായും ആത്മീയതയിലേക്ക് പോകാന്‍ സാധ്യതയില്ല. ചിലപ്പോള്‍ സംഭവിക്കാം.'- മോഹന്‍ലാല്‍ പറഞ്ഞു.