പൊലീസിന്റെ പഴുതടച്ച അന്വേഷണവും തിരച്ചിലിലൂടെ പ്രതികളിൽ നൽകിയ സമ്മർദ്ദവുമാണ് കേസിൽ ഇത്രപെട്ടെന്ന് റിസൾട്ട് ഉണ്ടാക്കാൻ ആയതെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഷലിപ്തമായ പരാമർശങ്ങൾ പൊലീസിനെതിരെ ഉണ്ടായിട്ടും അത് ശ്രദ്ധിക്കാതെ സ്വന്തം ജോലിയിൽ മുഴുകി കൃത്യമായി അന്വേഷണം നടത്തിയ കേരള പൊലീസ് മറ്റ് പൊലീസ് ഫോഴ്സുകൾക്ക് മാതൃകയാണ്. ഇറങ്ങിയ ഒരു വീഡിയോ മാത്രം മതി എന്തൊക്കെ തരത്തിലാണ് പൊലീസിന്റെ മാനസിക വീര്യം തകർക്കാൻ നീക്കം നടന്നത് എന്ന് മനസിലാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.