വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കൂ; ഡബിള്‍ ഡക്കര്‍ ബസില്‍ കറങ്ങാം



കോട്ടയം: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നാളെ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ കറങ്ങാന്‍ അവസരം.

 പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2024നോടനുബന്ധിച്ച് സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമാ യി വോട്ടെടുപ്പിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും വോട്ടര്‍ പട്ടിക യില്‍ പേരുചേര്‍ക്കുന്നതിനുമായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം കോട്ടയം ജില്ലയി ല്‍ ഡബിള്‍ ഡക്കര്‍ ബസ് ബോധവത്കരണ-രജിസ്ട്രേഷന്‍ യാത്ര ഒരുക്കുന്നത്. 

പ്രായവും വിലാസവും തെളിയിക്കുന്ന അസല്‍ രേഖകളും (ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്) ഫോട്ടോയും വീട്ടിലെ വോട്ടറുടെയോ അയല്‍വാസിയുടെയോ വോട്ടര്‍ കാര്‍ഡിന്റെ പകര്‍പ്പുമായെത്തിയാല്‍ ബസിലെ കൗണ്ടറില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ രജിസ്ട്രേഷന്‍ നടത്താം. തുടര്‍ന്ന് ഡബിള്‍ ഡക്കറില്‍ ഹ്രസ്വദൂരയാത്രയും സൗജന്യമായി നടത്താം. 
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നല്കുന്ന സമ്മാനക്കൂപ്പണുകളില്‍ നിന്ന് നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും.
أحدث أقدم