അനധികൃതമായി വിദേശ മദ്യം കടത്തിയ കേസിൽ ഓട്ടോഡ്രൈവര്‍ അറസ്റ്റിൽ.


 എരുമേലി:  വില്പന  നടത്തുന്നതിനായി  അനധികൃതമായി മദ്യം കടത്താന്‍ ശ്രമിച്ച കേസില്‍ ഓട്ടോഡ്രൈവറെ  പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി നേർച്ചപ്പാറ ഭാഗത്ത് തെക്കുംമുറിയിൽ വീട്ടിൽ റ്റി.ഡി യോനാച്ചൻ (60) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം അനധികൃതമായി വിദേശമദ്യം  തന്റെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു. എരുമേലി കൊരട്ടി ഭാഗത്ത്  ഓട്ടോറിക്ഷയിൽ വിൽപ്പനക്കായി  വിദേശമദ്യം അനധികൃതമായി കടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എരുമേലി പോലീസ് നടത്തിയ  പരിശോധനയിലാണ് ഇയാളെ നാലര ലിറ്റർ വിദേശമദ്യവുമായി പോലീസ് പിടികൂടുന്നത്. ഇയാളുടെ ഓട്ടോറിക്ഷയുടെ പിൻഭാഗത്തെ ഡിക്കിയിൽ സുക്ഷിച്ചിരുന്ന സഞ്ചിയിൽ നിന്നും  500 മില്ലി ലിറ്ററിന്റെ 9 കുപ്പികളാണ് പോലീസ് പരിശോധനയിൽ കണ്ടെടുത്തത്. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ ശാന്തി കെ.ബാബു, എ.എസ്.ഐ അനിൽകുമാർ,സി.പി.ഓ ജിഷാദ് പി.സലിം എന്നിവർ ചേർന്നാണ്  ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
أحدث أقدم