ഹാദിയയെ കാണാനില്ലെന്ന പിതാവിന്റെ ഹേബിയസ് കോർപ്പസിൽ ഹൈക്കോടതി ഇടപെടൽ




കൊച്ചി : ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഫൈലിൽ സ്വീകരിച്ചു. മകളെ മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. ഹർജി ഈ മാസം 16 ന് വീണ്ടും പരിഗണിക്കും.

തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥിനി ആയിരിക്കെ ഇസ്ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നിയമപ്രശ്നത്തിലേക്ക് നീണ്ടത്. പിന്നീട് സുപ്രീം കോടതിയാണ് ഇരുവരുടെയും വിവാഹം ശരിവെച്ചത്.
أحدث أقدم