ലോകത്തിലെ ഏറ്റവും വലിയ ഒറ്റപ്പെട്ട വീടിൻ്റെ വിശേഷങ്ങൾ അറിയാം




 ഐസ്‌ലാൻഡിനടുത്തുള്ള ദ്വീപിലെ ഈ വീടും, പറമ്പും ആണ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട്   സ്വാകാര്യ സ്വത്താണ് ഇത്.
ഏകദേശം 100 വർഷമായി വിജനമായിരിക്കുകയാണ് ഈ വീടും, ദ്വീപും 
.ഐസ്‌ലാൻഡിന് തെക്ക് ഒരു ചെറിയ ദ്വീപായ എലിഡേയിൽ പച്ച കുന്നിന്റെ അരികിൽ സ്ഥിതിചെയ്യുന്ന   കെട്ടിടത്തിന്റെ ചിത്രങ്ങൾ ഈ അടുത്തിടെ ആണ്  ചർച്ചയായത് 
ഈ ദ്വീപിൽ ഈ ഒരു വീട് മാത്രമേ ഉള്ളൂ. എന്നത് ഏറ്റവും കൗതുകം ജനിപ്പിക്കുന്നു 
1930 വരെ ഈ വീട്ടിൽ മനുഷ്യർ താമസിച്ചിരുന്നു പിന്നീട്  ആ വീട്ടിലെ താമസക്കാർ 
 കൂടുതൽ മെച്ചപ്പെട്ട ജീവിതം തേടി ഈ ദ്വീപിൽനിന്നും   പ്രധാന കരയിലേക്ക് താമസം മാറിയതായി പറയപ്പെടുന്നു 
പിന്നീട് മനുഷ്യ സ്പർശം ഏൽക്കാതെ വർഷങ്ങളായി ഈ വീട് സ്ഥിതി ചെയ്തു പോരുന്നു 
ഈ ഒറ്റപ്പെട്ട വീടുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ പുറത്തു വന്നു അവയിൽ പലതും അവിശ്വസനീയമായിരുന്നു 
 ഒരു ശതകോടീശ്വരനാണ് നിർമ്മിച്ചതെന്നും  എന്തെകിലും കാരണത്താൽ വൻകരകളൊക്കെ നശിച്ചാൽ ഇവിടെ വന്നു താമസിക്കുവാനായിരുന്നു ഇത്തരം ഒരു വീട് പണി കഴിപ്പിച്ചതെന്നും പരക്കെ സംസാരം ഉണ്ടായി 
ഇത്  ഒരു സന്യാസിയുടെ സ്വത്താണെന്നു മറ്റു ചിലർ അഭിപ്രായപ്പെട്ടു. അതേ സമയം 
1920 കളിലെ  ഒരു പ്രസിദ്ധയായ പാട്ടുകാരി ബിജോർക്കിന്റെ  ഉടമസ്ഥതയിലുള്ളതാണെന്നും, ദ്വീപ് വാങ്ങാൻ സർക്കാരുമായി ചർച്ചകൾ നടത്തുകയാണെന്നും ഒരു ഘട്ടത്തിൽ ആളുകൾ പറഞ്ഞു.
.വൈദ്യുതിയോ പൈപ്പ് വെള്ളമോ ഇവിടെ ഇല്ല. എന്നാൽ വളരെ വലിയ ഭൂഗർഭ മഴവെള്ള ശേഖരണി ഇവിടെ ഉണ്ട്.
കൂടാതെ പ്രകൃതി സൗന്ദര്യത്തിന്റെ മനം മയക്കുന്ന കാഴ്ചകളും ഇവിടെ ഉണ്ട്.കടലിൽനിന്നും വളരെ ഉയരമത്തിലാണ്  ഈ ദ്വീപും വീടും സ്ഥിതി ചെയ്യുന്നത് 
. പല കടൽ പക്ഷികൾക്കും കൂടുണ്ടാക്കുന്ന പ്രധാന സ്ഥലമായതിനാൽ ദ്വീപിനെ പ്രകൃതി സംരക്ഷണ കേന്ദ്രമായും സംരക്ഷിത പ്രദേശത്തിന്റെ പട്ടികയിലും ഇപ്പോൾ  പെടുത്തിയിട്ടുണ്ട്
2010 മുതൽ 
 ടൂർ‌ കമ്പനികൾ‌ വിനോദസഞ്ചാരികൾ‌ക്കായി ഒറ്റ ദിവസത്തെ ടൂർ പാക്കേജ് ചില കമ്പനികൾ നടത്തി വരുന്നുണ്ട് 

 
.
أحدث أقدم