യുകെയിൽ വില്ലൻ ചുമ പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

 


യുകെ: യുകെയിൽ വില്ലൻ ചുമ പടരുന്നു. നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചുമ ശ്വാസകോശത്തിൽ ബാക്ടീരിയ അണുബാധമൂലമാണ് ഉണ്ടാകുന്നത് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ രംഗത്തെത്തി. രാജ്യത്ത് 25 ശതമാനത്തോളം കേസുകളുടെ വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ജലാദോഷത്തോട് തോന്നുന്ന തരത്തിലുള്ള ലക്ഷണങ്ങൾ ആണ് ഉള്ളത്. മൂന്നുമാസം വരെ നീണ്ടുനിൽക്കുന്ന ചുമയാണ് ഇത്. 716 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നത്. 2022ൽ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ മൂന്നുരട്ടി കേസുകൾ ആണ് ഇത്തവണ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കൊവിഡ് കാലത്ത് ചുമയ്ക്ക് വലിയ കുറവുണ്ടായിരുന്നു. ലോക്ഡൗൺ ആയതിനാൽ അണുപാത പടരുന്നത് കുറവായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇത് വർധിച്ചു വരുകയാണ്. ഹെൽത്ത് ഏജൻസിയിലെ പബ്ലിക് ഹെൽത്ത് പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഗായത്രി അമൃതലിംഗം ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. 1950കളിൽ വാക്സിൻ എടുക്കാൻ നിർബന്ധിതരായി. അതിനാൽ തന്നെ അണുബാധയുടെ എണ്ണം കുറഞ്ഞുവെന്ന് ബ്രിസ്റ്റോൾ യൂനിവേഴ്സിറ്റിയിലെ പീഡിയാട്രിക്സ് പ്രഫസറായ ആദം ഫിൻ പറഞ്ഞതായി ദി ഗാർഡിൻ റിപ്പോർട്ട് ചെയ്യുന്നു.

أحدث أقدم