സ്വർണ്ണ വ്യാപാരത്തെ മതവുമായി കൂട്ടിക്കെട്ടുന്ന വളരെ അനാരോഗ്യകരമായ പ്രവണതയാണ് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് പിന്തുടരുന്നത് ഈ പരാതിയിൽ പറയുന്നു. ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ആളുകൾ പോലും മതപരമായ വേഷങ്ങളാണ് ധരിക്കുന്നതെന്നും ഈ പരാതിയിൽ പറയുന്നുണ്ട്. ഈ ജ്വല്ലറിയുടെ സാമ്പത്തിക ഉറവിടം പുറത്ത് കൊണ്ടുവരാൻ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഇതോടൊപ്പം ഹൈക്കോടതിയിൽ ഒരു റിട്ട് പെറ്റീഷനായിട്ടും അൽ മുക്താദിറെനിതിരെ പരാതിയുണ്ടായിരുന്നു. കേരളാ ഗോൾഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ പ്രതിനിധികൾ 40435/2023 എന്ന റിട്ട് പെറ്റീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, അൽ മുക്താദിർ സ്ഥാപക ചെയർമാനും സി ഐ ഇ ഒയുമായ മുഹമ്മദ് മൻസൂർ അബ്ദുൾ സലാം എന്നിവർ എതിർകക്ഷികളാക്കി നൽകിയ പരാതിയിൽ അനിയന്ത്രിതമായ നിക്ഷേപം സ്വീകരിക്കൽ നിയമം 2019 (BUSD act ) നിയമപ്രകാരം അൽ മുക്താദിർ ഗ്രൂപ്പിനെതിരെയുള്ള കോടതി നടപടി സമയക്രമം അനുസരിച്ച് അന്വേഷണം നടത്തി ആവശ്യപ്പെട്ടിരുന്നു.
ഈ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് അനിയന്ത്രിതമായ നിക്ഷേപം സ്വീകരിക്കൽ നിയമം 2019 പ്രകാരം അന്വേഷണം നടത്താൻ സംസ്ഥാനത്ത് അധികാരമുള്ള ഉദ്യോഗസ്ഥനായ ധനകാര്യ സെക്രട്ടറിയോട് (എക്‌സപണ്ഡീച്ചർ വിഭാഗം) ഈ പരാതിഅന്വേഷിച്ച് ആവശ്യമായ മൂന്ന് മാസത്തിനകം സ്വീകരിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. കഴിഞ്ഞ ഡിസംബർ 5 നാണ് ഹൈക്കോടതി ഈ നിർദ്ദേശം നൽകിയത്.
പൂജ്യം ശതമാനം പണിക്കൂലി എന്ന വാഗ്ദാനം, അനധികൃത ഡെപ്പോസിറ്റുകൾ സ്വീകരിക്കൽ, കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കങ്ങൾ എന്നിവ പരമ്പരാഗതമായ സ്വർണ്ണ വ്യാപാരമേഖലയ്ക്ക് വലിയ പ്രതിയാണ് ഉണ്ടാക്കുക എന്ന് ഈ രംഗത്തുള്ള വിദഗ്ധർ പറയുന്നു. കാലങ്ങളിലും നിരവധി ജ്വല്ലറി ഗ്രൂപ്പുകൾ ഇത്തരത്തിൽ കപടമായ വാഗ്ദാനങ്ങൾ നൽകി കോടിക്കണക്കിന് രൂപ ജനങ്ങളിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്.