റോഡിൽ മദ്യപിച്ച് വാഹനമോടിച്ച് അഭ്യാസം ഇടിച്ചിട്ടത് നിരവധി പേരെ .. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
അരൂർ: റോഡിൽ വാഹനമോടിച്ച് അഭ്യാസം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല അരൂക്കുറ്റി റോഡിൽ മയക്കുമരുന്നും, മദ്യവും കഴിച്ച് ബോധരഹിതനായി വാഹനം ഓടിച്ച് നിരവധി പേരെ അരൂർ മുതൽ ചേർത്തല കാളികുളം വാരനാട് വരെ ഇടിച്ച് തെറിപ്പിച്ച കുറ്റവാളിയെ ബൈക്കിലും, ജീപ്പിലുമായി പിൻതുടർന്ന് പിടികൂടി. പൂച്ചാക്കൽ സ്റ്റേഷനിലെ എസ് ഐ സിബിമോൻ ,
എസ് സി പി ഒ അരുൺകുമാർ, പി.ആർ.രതീഷ്, ഹോം ഗാർഡ് മോഹൻദാസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.