ദോഹ: സ്‌കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ മൂന്നു വയസ്സുകാരൻ ഖത്തറിൽ അപകടത്തിൽ മരിച്ചു. തൃശൂർ മതിലകം പഴുന്തറ ഉളക്കൽ വീട്ടിൽ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകൻ റൈഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുമാമയിലെ വീടിന് മുന്നിലായിരുന്നു അപകടം.
സ്കൂൾ ബസ് തട്ടി കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കില്ല. ഒലിവ് ഇന്റർനാഷണൽ സ്കൂൾ കെ.ജി വിദ്യാർത്ഥിനി സയയാണ് സഹോദരി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിലെ അബൂഹമൂറിൽ ഖബറടക്കി. ഖത്തറിൽ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനാണ് പിതാവ് റിയാദ്.