ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് വീട് കത്തി നശിച്ചു.



തൃശൂര്‍: എരുമപ്പെട്ടി തിച്ചൂരിൽ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് വീട് കത്തി നശിച്ചു. നെല്ലുക്കുന്ന് കോളനിയിൽ പുത്തൻപീടികയിൽ റുക്കിയയും സഹോദരൻ അബ്ബാസും കുടുംബവും  താമസിക്കുന്ന ഷീറ്റ് മേഞ്ഞ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്.ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

വീടിൻ്റെ മുറിയിൽ ഉപയോഗിക്കാതെ വെച്ചിരുന്ന പാചക വാതക സിലിണ്ടറിനാണ് തീപ്പിടിച്ചത്.ഗ്യാസ് ചോർച്ചയുണ്ടായതാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് നിഗമനം. തീ ആളിപടർന്ന് വീടിൻ്റെ മേൽക്കൂരയും വാതിലുകളും പാത്രങ്ങൾ ഉൾപ്പടെയുള്ള വീട്ടുപകരണങ്ങളും വസ്ത്രങ്ങളും  പൂർണ്ണമായും കത്തിനശിച്ചു.ഈ വീടിന് തൊട്ടടുത്ത് ഇവരുടെ തറവാട് വീടുണ്ട്.
أحدث أقدم