മണിമലയിൽ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ.



 മണിമല: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല ആലപ്ര പുലിക്കല്ല് ഭാഗത്ത് ഏഴോലിക്കൽ വീട്ടിൽ ജോസഫ് ജോർജ്(54) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി  വീട്ടിൽ വച്ച് തന്റെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മദ്യപിച്ച് കത്തിയുമായി വീട്ടിലെത്തിയ ഇയാൾ  വീട്ടുകാരെ ചീത്തവിളിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇയാളുടെ അനുജൻ ഇയാളില്‍ നിന്നും  കത്തിപിടിച്ച് വാങ്ങാൻ ശ്രമിക്കുകയും  അനുജന് പരിക്കേൽക്കുകയുമായിരുന്നു. ഇത് വയോധികനായ പിതാവ് ചോദ്യം ചെയ്യുകയും,  തുടർന്ന് ജോസഫ് ഇയാളുടെ പിതാവിന്റെ ഊന്നുവടി പിടിച്ചു വാങ്ങിയതിനു ശേഷം, തൊട്ടടുത്ത് കിടന്ന വേലികല്ലിലേക്ക് പിതാവിന്റെ തല ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വയോധികന് ഇതിൽ സാരമായ പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രകാശ്, എസ്.ഐ മാരായ സന്തോഷ് കുമാർ, വിജയകുമാർ, സി.പി.ഓ മാരായ രാജീവ്, അജിവുദ്ദീൻ, സാജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

أحدث أقدم