എല്ലാ നോൺ വെജ് സ്റ്റാളുകളും ഉടനടി അടയ്ക്കുക’, തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ബിജെപി എംഎൽഎ മഹന്ത് ബൽമുകുന്ദ്




രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസം പിന്നിടുന്നതിന് മുമ്പ് വിവാദ പ്രസ്താവനയുമായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ മഹന്ത് ബല്‍മുകുന്ദ്.

എല്ലാ നോണ്‍ വെജ് ഭക്ഷണശാലകളും വൈകുന്നേരത്തോടെ റോഡുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് എംഎല്‍എ മഹന്ത് ബല്‍മുകുന്ദിന്റെ പരാമര്‍ശം. ഹവാമഹലില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ബല്‍മുകുന്ദ് ആചാര്യ.സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിളിച്ച ബല്‍മുകുന്ദ് തെരുവില്‍ നോണ്‍ വെജ് ഭക്ഷണം വില്‍ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
أحدث أقدم