ശബരിമലയിൽ അയ്യപ്പ ഭക്തന് പോലീസ് മർദ്ദനം.. ദർശനം നടത്താതെ മലയിറങ്ങി യുവാവ്



 

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്തന് പോലീസിന്റെ മർദ്ദനമേറ്റു. ചിറയിൻകീഴ് മുടപുരത്ത് നിന്നും ശബരിമലയ്‌ക്ക് പോയ കണ്ണനെയാണ്(24) പോലീസ് മർദ്ദിച്ചത്. തിരക്കിനിടയിൽ ഇരുമുടി കെട്ട് നഷ്ടപ്പെട്ട വിവരം പോലീസിനോട് പറയാൻ പോയപ്പോഴാണ് കണ്ണനെ പോലീസ് ലാത്തി കൊണ്ട് മർദ്ദിച്ചത്. ലാത്തി കൊണ്ടുള്ള അടിയില്‍ കാലിനു പരുക്കേറ്റ യുവാവിനെ കൂടെയുണ്ടായിരുന്ന മറ്റ് അയ്യപ്പന്മാരാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ‌ചികിത്സ തേടി. പോലീസ് മർദ്ദിച്ചത് കാരണം ദർശനം നടത്താതെ യുവാവ് പമ്പയിലേക്ക് മടങ്ങി. വീട്ടിൽ തിരിച്ചെത്തിയ യുവാവിന് കാലിന്റെ പരിക്ക് മൂലം ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്
أحدث أقدم