രാഹുലിനെ തഴഞ്ഞ് ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർ‌ഥി ആക്കണം'- നിർദ്ദേശിച്ച് മമതയും കെജരിവാളും


 
ന്യൂഡൽഹി : 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഉയർത്തിക്കാട്ടി മുന്നണിയിലെ പാർട്ടികൾ. തൃണമൂൽ അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ എന്നിവരാണ് നിർദ്ദേശം വച്ചത്. നിർദ്ദേശം വച്ചത് യോഗത്തിൽ പങ്കെടുത്ത എംഡിഎംകെയെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു.

അതേസമയം ഈ നിർദ്ദേശത്തോടു ഖാർഗെ അനുകൂല നിലപാടല്ല സ്വീകരിച്ചത് എന്നു റിപ്പോട്ടുണ്ട്. ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടു വരാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും മുന്നണിയുടെ ജയത്തിനാണ് പ്രഥമ പരിഗണന വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ രീതിയിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കട്ടെയെന്നു ഖാർഗെ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. 

യോഗത്തിൽ 28 കക്ഷികൾ പങ്കെടുത്തെന്നു വാർത്താ സമ്മേളനത്തിൽ ഖാർഗെ പറഞ്ഞു. ശരദ് യാദവ്, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ് അടക്കമുള്ളവരും യോഗത്തിനെത്തി.
أحدث أقدم