വയോധികനെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


മലപ്പുറം: വയോധികനെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം വളയംകുളത്താണ് 70കാരനെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വളയംകുളം വട്ടപ്പറമ്പിൽ വീട്ടിൽ നാരായണൻ (70)ആണ് മരിച്ചത്. കിണറ്റിൽ നിന്നും വെള്ളം കോരുന്ന കയറിൽ തൂങ്ങി നില്‍ക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം. കൈത്തണ്ട മുറിച്ച ശേഷം തൂങ്ങി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.

വീടിന് മുന്നില്‍ പലയിടത്തായി ചോരതുള്ളികളുണ്ടായിരുന്നു. കൈത്തണ്ടയും മുറിച്ച നിലയിലാണ്. സംഭവത്തെതുടര്‍ന്ന് ചങ്ങരംകുളം പൊലീസ് എത്തി. തുടര്‍ന്ന് മൃതദേഹം കിണറ്റിൽ നിന്നും എടുത്ത് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ നടത്തിയാലെ മറ്റു യഥാര്‍ഥ കാരണം ഉള്‍പ്പെടെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
أحدث أقدم