തൃശൂർ: കൂർക്കഞ്ചേരിയില്‍ സുരേഷ് ഗോപി പങ്കെടുത്ത ബി.ജെ.പി പരിപാടിയിൽ ദേഹത്തു മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം. ഇന്ന് രാവിലെ പരിപാടിയിൽ പങ്കെടുത്തു സുരേഷ് ഗോപി മടങ്ങിയതിനു പിന്നാലെയാണ് യുവാവ് ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തിയത്. തുടർന്ന് യുവാവിനെ ബി.ജെ.പി പ്രവർത്തകർ പിടിച്ചുവച്ചു പൊലീസിനു കൈമാറി. തളിക്കുളം സ്വദേശി സുരേഷ് കുമാറിനെ (43) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സുരേഷ് ഗോപി പങ്കെടുത്ത ബി.ജെ.പി പരിപാടിയിൽ ദേഹത്തു മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് തള്ളിക്കയറി യുവാവ്..
Jowan Madhumala
0