നെടുമ്പ്രം മാലിപ്പറമ്പില്‍ വീട്ടില്‍ ചെല്ലമ്മ (66) ആണ് മരിച്ചത്. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രത്താണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ചാണ് വീട്ടമ്മ അപകടത്തില്‍പെട്ടത്. പുളിക്കീഴ് പൊലീസെത്തി മേല്‍ നടപടി സ്വീകരിച്ചു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ നെടുമ്പ്രം വാട്ടര്‍ അതോറിറ്റി ഓഫീസിന് മുമ്പില്‍ ആയിരുന്നു അപകടം. അമിത വേഗതയില്‍ നീരേറ്റുപുറം ഭാഗത്തുനിന്നും പൊടിയാടി ഭാഗത്തേക്ക് പോയ കാര്‍ ചെല്ലമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ ചെല്ലമ്മയെ തിരുവല്ല താലൂക് ആശുപത്രിയിലും തുടര്‍ന്ന് ടി എം എം ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊഴിലുറപ്പ് ജോലിയ്ക്കിടെ ഉച്ച ഭക്ഷണം കഴിക്കാന്‍ ആയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.