സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,840 രൂപയും, ഗ്രാമിന് 5,855 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 79.70 രൂപയാണ് വില. 8 ഗ്രാമിന് 637.60 രൂപ,10 ഗ്രാമിന് 797 രൂപ,100 ഗ്രാമിന് 7970 രൂപ, ഒരു കിലോഗ്രാമിന് 79700 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 1300 രൂപയാണ് കുറഞ്ഞിരിക്കുന്നത്.