ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം… മൂന്ന് പേര്‍ക്ക്….



 
കണ്ണൂർ: പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം. അസം സ്വദേശിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ അസം സ്വദേശി സയിദ് അലിയുടെ കൈയ്ക്ക് പരിക്ക് ഗുരുതരമാണ്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. വാട്ടർ ബോട്ടിൽ തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
أحدث أقدم