മാർമല അരുവിയിൽ വിനോദസഞ്ചാരിയായ യുവാവ് മുങ്ങിമരിച്ചു


കോട്ടയം: തീക്കോയി മാർമല അരുവിയിൽ വിനോദസഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ ആണ് മരിച്ചത്. ഇരുപത്തി മൂന്ന് വയസായിരുന്നു. മനോജടക്കം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഒമ്പത് പേരടങ്ങിയ സംഘം വിനോദയാത്രയുടെ ഭാഗമായാണ് മാർമലയിൽ എത്തിയത്. കുളിക്കാൻ ഇറങ്ങിയപ്പോൾ മനോജ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
أحدث أقدم