പാമ്പാടിയിൽ.വൈകിട്ട് നടന്ന കോൺഗ്രസ്സ് പ്രതിഷേധം വെറും പ്രഹസനം ,, ബസ്സ് സ്റ്റാൻഡ് താൽക്കാലികമായി കെട്ടിയടച്ചത് കോൺക്രീറ്റ് പണികൾക്ക് വേണ്ടി.



✒️ജോവാൻ മധുമല 

പാമ്പാടി : കോൺഗ്രസ്സ് പ്രതിഷേധം വെറും പ്രഹസനമെന്ന് പാമ്പാടി ഗ്രാമപഞ്ചായത്ത് അറിയിച്ചു
 ബസ്സ് സ്റ്റാൻഡ് താൽക്കാലികമായി കെട്ടിയടച്ചത് കോൺക്രീറ്റ് പണികൾക്ക് വേണ്ടിയായിരുന്നു എന്ന് വ്യക്തം ഇന്നലെ രാവിലെയാണ്
പാമ്പാടി ബസ്സ്സ്റ്റാൻഡിലെ കുഴികൾ അടക്കുവാൻ കോൺക്രീറ്റ് പണി തുടങ്ങിയത് ഉച്ചക്ക് ശേഷം ഉണ്ടായ മഴയിൽ കോൺക്രീറ്റിൻ്റെ ചില ഭാഗങ്ങൾ ഒലിച്ച് പോയിരുന്നു
 ( ഇന്നലെ ബസ്സസ്റ്റാൻഡിൽ നടന്ന  അറ്റകുറ്റപണിയുടെ ദൃശ്യം


 ഇതെ തുടർന്ന് വാഹനങ്ങൾ സ്റ്റാൻഡിൽ കയറി ഇറങ്ങിയാൽ കോൺക്രീറ്റ് ഇളകി വീണ്ടും പഴയപടി ആകും എന്നതിനാൽ ആണ് ബസ്സ് സ്റ്റാൻഡ് താൽക്കാലികമായി അടച്ച് ഇന്ന് വീണ്ടും രാവിലെ മഴയത്ത് ഒഴുകിപ്പോയ ഭാഗത്തെ കോൺക്രീറ്റ് നടത്തിയത്, ഇത് കോൺഗ്രസ്സ് പ്രവർത്തകർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നവകേരള സദസ്സിനെ മോശമായി ചിത്രീകരിക്കുവാൻ ശ്രമിച്ചതാണ്  പ്രതിഷേധത്തിന് കാരണമെന്ന് പഞ്ചായത്ത് ഭരണസമതിയിലെ ചില അംഗങ്ങൾ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 

കഴിഞ്ഞ ദിവസം  പഞ്ചായത്ത് കമ്മറ്റി കൂടുകയും ബസ്സ്റ്റാൻഡ് നവീകരണത്തിന് മുമ്പായി കമ്പി തെളിഞ്ഞ് നിൽക്കുന്ന ഭാഗത്തെ കോൺകീറ്റിംഗ് പണികൾക്ക് വേണ്ടി 10000 രൂപ മാറ്റി വയ്ക്കുവാൻ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ കൂട്ടായി തീരുമാനം എടുക്കുകയും ചെയ്തിരുന്നു 10000 രൂപയുടെ പെറ്റി വർക്ക് ചെയ്യുവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു 

അതേ സമയം നവകേരളയാത്രക്ക് വേണ്ടി ബസ്സ് സ്റ്റാൻഡ് അടച്ച് പൊതുജനത്തിനെ ബുദ്ധിമുട്ടിച്ചു എന്ന് ആരോപിച്ച് കോൺഗ്രസ്സ് പ്രവർത്തകർ
പാമ്പാടി ബസ്സ് സ്റ്റാൻഡിനു മുമ്പിൽ  പ്രതിഷേധ നടത്തിയപ്പോൾ ' നവകേരള സദസ്സിൻ്റെ പ്രചരണവാഹത്തിലെ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കി 
ഇതെ തുടർന്ന് കോൺഗ്രസ്സ് പ്രവർത്തകർ റോഡ് ഉപരോധിച്ചു തുടർന്ന്  പാമ്പാടി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി തുടർന്ന്
പോലീസ് സ്റ്റേഷന് മുന്നിൽ ഇവർ പ്രതിഷേധയോഗം നടത്തി നാട്ടകം സുരേഷ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു
أحدث أقدم