പ്രവാസികൾക്കു സന്തോഷ വാർത്ത...യുഎഇയിൽ സ്വർണ വിലയിൽ ഇടിവ് : ഗ്രാമിന് 1 ദിർഹത്തിന് മുകളിലാണ് കുറവ് രേഖപ്പെടുത്തിയത്



ആഗോള വിലയിലെ ഇടിവിന് അനുസൃതമായാണ് തിങ്കളാഴ്ച വിപണി തുറന്നപ്പോൾ സ്വർണ വില ഇടിഞ്ഞത്.
ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച രാവിലെ ഗ്രാമിന് 246.5 ദിർഹം എന്ന നിരക്കിലാണ് 24 കാരറ്റ് സ്വർണം വ്യാപാരം നടന്നത്. വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ ഗ്രാമിന് 247.75 ദിർഹമുണ്ടായിരുന്നതാണ് 246.5 ദിർഹത്തിലേക്ക് എത്തിയത്. 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട്. 22K സ്വർണത്തിന് ഗ്രാമിന് 228.25 ദിർഹമാണ് ഇന്നത്തെ വില. 21K സ്വർണത്തിന് 221.0 ദിർഹം വില വരും. 18K ഗ്രാമിന് 189.25 ദിർഹം നൽകണം.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ 0.42 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ വില ഔൺസിന് 2,035.51 ഡോളറിലെത്തി.
أحدث أقدم