ഇടുക്കി: മൂന്നാറില്‍ 12 വയസുകാരിയെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തില്‍ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ജാർഖണ്ഡ് സ്വദേശി സെലൻ ഭാര്യ സുമരി ബുർജോ എന്നിവർക്കായാണ് മൂന്നാർ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിലാണ് ജാർഖണ്ഡ് സ്വദേശിനിയായ 12 വയസുകാരി പീഡനത്തിനിരയായത്. കുട്ടിയെ വീട്ടിൽ നിന്ന് കാട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. അപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി വീട്ടുകാർക്ക് മനസ്സിലായത്.
പിന്നാലെ വീട്ടുകാർ മൂന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.