കോതമംഗലം ഇഞ്ചൂരില്‍ നിന്ന് 13 വയസുള്ള പെണ്‍കുട്ടിയെ കാണാതായതായി പരാതി. വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. ഇഞ്ചൂര്‍ സ്വദേശിയായ പ്രേംകുമാറിന്റെ മകള്‍ അളകനന്ദയെയാണ് കാണാതായത്. വീട്ടില്‍ നിന്നുമാണ് കുട്ടിയെ വൈകീട്ട് മുതല്‍ കാണാതായത്. കാണാതാകുന്ന സമയത്ത് പിങ്ക് നിറമുള്ള ഉടുപ്പാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0485 2862328 എന്ന നമ്പരിലോ 9497987125 മൊബൈല്‍ നമ്പരിലോ ബന്ധപ്പെടേണ്ടതാണെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.
കോതമംഗലത്തുനിന്നും 13 വയസുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
jibin
0