ഓട്ടോറിക്ഷ 15 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം



പാലക്കാട് : ഉപ്പുകുളം കരുവാരക്കുണ്ട് റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മങ്കര മാങ്കുരശ്ശി സ്വദേശി കണ്ണത്തം പറമ്പിൽ വിജയകുമാർ (56) ആണ് മരിച്ചത്. 

വട്ടമല ഇറക്കത്തിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തിലൂടെ 15 അടിയോളം താഴ്ച്ചയിലേക്ക് ഓട്ടോ മറിയുകയായിരുന്നു. വിജയകുമാർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.

 ചികിത്സയുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. കൂടെ ഭാര്യ രാജലക്ഷ്മിയും മകൻ അമൃതാനന്ദനും ഉണ്ടായിരുന്നു. ഇവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. ടാപ്പിങ് തൊഴിലാളികളും നാട്ടുകാരുമാണ് ആശുപത്രിയിൽ എത്തിച്ചത്.
أحدث أقدم