മാന്നാർ: യുവതിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കണ്ണമംഗലം കടവൂർ വിളയിൽകിഴക്കെതിൽ ജിഷ്ണു (19)വിനെയാണ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ നിന്നും ശേഖരിച്ച യുവതിയുടെ ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി, യുവതിയുടെ സുഹൃത്തുക്കൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ അയച്ചു കൊടുക്കുകയായിരുന്നു.സുഹൃത്തുക്കളിലൂടെ വിവരം ലഭിച്ച യുവതി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇൻസ്റ്റഗ്രാമിൽ നിന്ന് ചിത്രമെടുത്തു… നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചു… 19കാരന്‍ പിടിയിൽ
Jowan Madhumala
0