സിംഗപ്പൂർ : കൈരളീ കലാനിലയം 68-ാം വാർഷികം 'കൈരളീയം 2024' സെറഗൂൺ റോഡിലുള്ള പി ജി പി ഹാളിൽ ജനുവരി 20-ന് നടക്കും.
കൈരളിയുടെ ചരിത്ര സ്മരണകളും വർത്തമാനകാല കോമഡി സ്കിറ്റും, ഡാൻസും പാട്ടുമായി കൈരളിയുടെ അംഗങ്ങളും ഒപ്പം മലയാള സിനിമാ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന വിനോദ് കോവൂർ (മറിമായം, M80 മൂസ ) അനീഷ് രവി (അളിയൻമാർ ടിവി സീരിയൽ ) സംഗീത ശ്രീകാന്ത് ( പിന്നണി ഗായിക ) മുരളി പാലക്കാട് (താളവാദ്യ കലാകാരന്) സുശാന്ത് ( ഗായകനും കീബോർഡ് പ്ലെയറും ) തുടങ്ങിയവരും പങ്കെടുക്കും.
സിംഗപൂരിലെ മലയാളി പ്രതിഭകളുടെ മാസ്മരിക നൃത്തവും, ഹൃദ്യമായ സംഗീതവും, ആകർഷകമായ അഭിനയ പ്രകടനങ്ങളും നിറഞ്ഞ ഒരു സായാഹ്നം ആയിരിക്കും ഒരുക്കപ്പെടുകയെന്ന് കൈരളീ കലാനിലയം ഭാരവാഹികൾ അറിയിച്ചു.