പണം ഇരട്ടിയാക്കാമെന്ന് പറഞ്ഞ് നടൻ കൊല്ലം തുളസിയിൽനിന്ന് 20 ലക്ഷം രൂപ തട്ടി; അച്ഛനും മകനും അറസ്റ്റിൽ



തിരുവനന്തപുരം: പണം ഇരട്ടിയാക്കാമെന്ന് പറഞ്ഞ് നടൻ കൊല്ലം തുളസിയിൽനിന്ന് 20 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയായി തിരികെ നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.ജി ക്യാപിറ്റൽ എന്ന കമ്പനി ഉണ്ടാക്കി ഇവർ പലരിൽ നിന്നായി പണം തട്ടിയിട്ടുണ്ട്. നടൻ കൊല്ലം തുളസിയിൽനിന്ന് ആദ്യം രണ്ടുലക്ഷം രൂപ വാങ്ങി പ്രതികൾ അത് നാല് ലക്ഷമായി തിരികെ നൽകിയിരുന്നു. പിന്നീട്, നാല് ലക്ഷം കൊടുത്ത് അത് എട്ട് ലക്ഷമായി തിരികെ കൊടുത്തു. ഇങ്ങനെ പണം ഇരട്ടിപ്പിച്ച് നൽകി വിശ്വാസം നേടിയെടുത്തതോടെയാണ് കൊല്ലം തുളസി പ്രതികൾക്ക് 20 ലക്ഷം രൂപ കൈമാറിയത്.20 ലക്ഷം വാങ്ങിയതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. പിന്നാലെ, തിരുവനന്തപുരം മ്യൂസിയം പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശികളായ സന്തോഷ് കുമാർ, ദീപക് എന്നിവരാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെതത്തി. നിരവധി പേരെയാണ് അച്ഛനും മകനും ചേർന്ന് നടത്തിയ തട്ടിപ്പിൽ പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷമായി പ്രതികൾ ഒളിവിലായിരുന്നു. പ്രതികളെ ഡൽഹിയിൽ‍ നിന്നാണ് പോലീസ് പിടികൂടിയത്. ഫോർട്ട് പോലീസ് സ്റ്റേഷൻ, ശ്രീകാര്യം, വട്ടിയൂർകാവ് സ്റ്റേഷൻ എന്നിവിടങ്ങളിലും ഇരുവർക്കുമെതിരെ കേസുകളുണ്ട്.

أحدث أقدم