നക്ഷത്രഫലം ജനുവരി 21 മുതൽ 27 വരെ സജീവ് ശാസ്‌താരം




✒️....സജീവ് വി ശാസ്താരം 🙏
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700


അശ്വതി: പുതിയ തൊഴിൽ ലാഭം  , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , മനസ്സിൻറെ സന്തോഷം വർദ്ധിക്കും   പണച്ചെലവധികരിക്കും . കുടുംബസമേത യാത്രകൾ നടത്തും, ഭൂമിയിൽ നിന്നുള്ള ധനലാഭം, അയൽവാസികളുടെ സഹായം ലഭിക്കും 

ഭരണി : ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും , സന്താനങ്ങൾക്ക് രോഗാരിഷ്ടത , സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ , ധനപരമായി  അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി, പുതിയ കോഴ്‌സുകളിൽ പ്രവേശനം, വിശ്രമം കുറയും .
കാർത്തിക :  ജീവിത പങ്കാളിക്ക് നേട്ടങ്ങൾ , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , തൊഴിലിൽ  നല്ല മാറ്റങ്ങൾ   നേട്ടങ്ങൾ, മാനസിക സന്തോഷം വർദ്ധിക്കും , കടമിടപാടുകൾ കുറയ്ക്കാൻ കഴിയും.  . വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, കടങ്ങൾ വീട്ടുവാൻ സാധിക്കും.

രോഹിണി:   ബന്ധുക്കൾ വഴി  കാര്യസാദ്ധ്യം . . പ്രണയബന്ധങ്ങള്ക്ക് അംഗീകാരം. സ്വന്തം ബിസിനസില് അവിചാരിത നേട്ടം. മുമ്പ്  കടം നല്കിയിരുന്നു പണം തിരികെ കിട്ടും.കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. 

മകയിരം   : ഗൃഹനിർമ്മാണത്തിൽ  പുരോഗതി. വാക്കുതര്ക്കങ്ങളിൽ  പരാജയം നേരിടാൻ  ഇടയുണ്ട് .പലതരത്തിലുള്ള സാമ്പത്തിക  വിഷമതകൾ  അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ദനത്തിനുള്ള ശ്രമങ്ങൾ  പരാജയപ്പെടും. 
തിരുവാതിര  : തൊഴിൽ രംഗത്ത്   പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ  നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ  അലസത വർദ്ധിക്കും . സാഹിത്യരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും. 

പുണർതം   : സഹോദരഗുണം  ലഭിക്കും,  ധനലാഭം, സുഹൃത്തുക്കളുമായി ഭിന്നത , പൊതുപ്രവർത്തനത്തിൽ വിഷമങ്ങൾ ബന്ധുക്കളിൽ നിന്നുള്ള സഹായം, കടങ്ങൾ വീട്ടുവാൻ,അവസരം, ദാമ്പത്യ കലഹത്തിന് ശമനം. 

പൂയം : സുഹൃത്തുക്കളുമായി തർക്കങ്ങളിൽ ഏർപ്പെടും ,  ഉല്ലാസയാത്രകൾക്ക്  അവസരമൊരുങ്ങും, കടങ്ങൾ വീട്ടും, ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്ങ്ങൾ ശമിക്കും.ജീവിത പങ്കാളിയ്ക്കുണ്ടായിരുന്ന  രോഗദുരിതം ശമിക്കും, തൊഴിൽപരമായ അലച്ചിൽ.
 

ആയില്യം  : തൊഴിൽപരമായ നേട്ടങ്ങൾ ,  ചെലവ് നിയന്ത്രിക്കുവാൻ സാധിക്കും, .സഹോദര ഗുണം വർദ്ധിക്കും, സർക്കാർരേഖകൾ ലഭിക്കും,ഉദര രോഗ സാദ്ധ്യത. കുടുംബ സൗഖ്യവർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി  ഭൂമി വാഹന വിൽപ്പന വഴി ധനലാഭം, പൊതുപ്രവർത്തനത്തിൽ ചെറിയ തിരിച്ചടികൾ. 




മകം  : പൊതു പ്രവർത്തനത്തിൽ ബന്ധുജന പിന്തുണ  കുറയും,സുഹൃത്തുക്കളുടെ  മാനസിക  സംഘർഷം വർദ്ധിക്കും , പ്രവർത്തനങ്ങളിൽ അവിചാരിത തടസ്സം. ഉപരിപഠനത്തിന് അവസരമൊരുങ്ങും, കടങ്ങൾ വീട്ടും, ദാമ്പത്യ ജീവിത പ്രശ്ങ്ങൾ പരിഹരിക്കും.
 
പൂരം : ബന്ധു ഗുണം ലഭിക്കും  , പ്രധാന  തീരുമാനങ്ങൾ എടുക്കും ,  ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, ഗൃഹനിർമ്മാണത്തിൽ പുരോഗതി.മനസ്സിൽ സംഘർഷം അധികരിച്ചിരിക്കും, അന്യരുടെ വാക്കിനാൽ മനസ്സിന് മുറിവേൽക്കും, പരീക്ഷാവിജയം . 

ഉത്രം :പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കലാപരിപാടികളില് സംബന്ധിക്കും.

അത്തം  :തൊഴിൽ പരമായി അനുകൂല വാരം . . വിദേശത്തുനിന്നു നാട്ടില് തിരിച്ചെത്തുവാന് സാധിക്കും. പൊതുപ്രവര്ത്തനങ്ങളില് വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്ധിക്കും. വാക്കുതര്ക്കങ്ങളിലേര്പ്പെട്ട് അപമാനമുണ്ടാകും. കര്ണരോഗ ബാധ.

ചിത്തിര  :  ധനകാര്യ സ്ഥാപനങ്ങളില് നിന്ന് കടം വാങ്ങേണ്ടിവരും. . ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുജനങ്ങൾക്ക് . അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. ഉപയോഗ്യവസ്തുക്കള് മോഷണം പോകാം. സുഹൃത്തുക്കൾ  നിമിത്തം നേട്ടം.

ചോതി  : വ്യാപാരം, മറ്റു ബിസിനസ് എന്നിവയില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാന്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും. ഇഷ്ടജനങ്ങള്ക്ക് തൊഴില്പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്ശനം.

വിശാഖം  : മാനസികമായി ഇഷ്ടപ്പെടാത്ത കാര്യങ്ങളില് ഇടപെടേണ്ടിവരും. പണമിടപാടുകളില് ചതിവു പറ്റാന് സാധ്യത. പിതാവിന് അരിഷ്ടതകള്. അനുകൂലമായി നിന്നിരുന്നവര്ക്ക് പിന്നാക്കം. അനാരോഗ്യം. വിദേശസഞ്ചാരം സാധ്യമാകും. തൊഴില്രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങള് ലഭിക്കുവാന് അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

അനിഴം:   വിവാഹ   തീരുമാനം അല്പം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളില് താല്പര്യം വര്ധിക്കും. വിലപ്പെട്ട രേഖകള് കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്ഘയാത്രകള് ഒഴിവാക്കുക, ബന്ധുജന സഹായത്തിനു ശ്രമിച്ചാല് വിജയിക്കുകയില്ല. കാര്ഷിക മേഖലയില് പ്രവര്ത്തിക്കുന്നവര്ക്ക് അവിചാരിത നഷ്ടം.

തൃക്കേട്ട  : ബന്ധുജന സഹായം ലഭിക്കും.  സര്ക്കാര് ജീവനക്കാര്ക്ക് പ്രമോഷന് ലഭിക്കും. ഇന്റര്വ്യൂവില് നേട്ടം കൈവരിക്കും. സര്ക്കാര് ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

മൂലം  : സാമ്പത്തിക വിഷം തരണമേ ചെയ്യും, . വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില് ഏര്പ്പെടും. പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതി.

പൂരാടം  :  ഭവനം മോടിപിടിപ്പിക്കുവാൻ പണം മുടക്കും  സഞ്ചാരക്ലേശം വര്ധിക്കും.  വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഇന്ഷുറന്സ്, ചിട്ടി എന്നിവയില് നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്വ്യൂ ഇവയില് വിജയിക്കും. സൗന്ദര്യവര്ധക വസ്തുക്കള്ക്കു പണം മുടക്കും.

ഉത്രാടം :   ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. ഉത്തരവാദിത്തം വര്ധിക്കും. പണമിടപാടുകളിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

തിരുവോണം :  വിദേശത്തുനിന്നു നാട്ടില് തിരിച്ചെത്തുവാന് സാധിക്കും. ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം.  ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

അവിട്ടം : പ്രശ്നപരിഹാരത്തിനായി സുഹൃത്തുക്കളുടെ  സഹായം തേടേണ്ടി വരും. പൊതു പരിപാടികളിൽ  സംബന്ധിക്കും. സ്നേഹിക്കുന്നവരില് നിന്ന് എതിര്പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക വിഷമമുണ്ടാകും.

ചതയം :   ദീര്ഘദൂര യാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും. ഇഷ്ടജനങ്ങള്ക്ക് തൊഴില്പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്ശനം നടത്തും. 

പൂരുരുട്ടാതി : രോഗദുരിത ശമനം. ജീവിതപങ്കാളിയില് നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം.  കോപം ശീലം നിയന്ത്രിച്ചു നിർത്തണം , അമിത ആത്മവിശ്വാസം പലപ്പോഴും ആപത്തായിത്തീരും, ബാങ്കുകളില് നിന്ന് ലോണ് പാസായിക്കിട്ടും.  

ഉത്രട്ടാതി :കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം , ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങൾക്ക്  ഉന്നത സ്ഥാനലബ്ധി.

രേവതി:  കർമ്മ രംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്ന് ന്നു നേട്ടം. ക്ഷേത്രദർശനം , പുണ്യസ്ഥല സന്ദര്ശനം ഇവ നടത്തും.. കുടുംബത്തിൽ  ശാന്തതയുണ്ടാകും
ശ്രദ്ധിക്കൂ 
👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
സ്റ്റേജ് ഷോകൾ ,ഡാൻസ് പ്രോഗ്രാം ,മറ്റ് ഇവൻ്റുകൾ എന്നിവയ്ക്ക് ആവശ്യമായ ,പാർ ലൈറ്റ് ,സ്ട്രോബ് ലൈറ്റ് ,4 Hed ലേസർ ലൈറ്റ് ,പ്രൊജക്ടർ ,സ്മോക്ക് മെഷീൻ ,ഫയർ മെഷീൻ , ബബിൾ മെഷീൻ ,ഫയർ കോൺഫിറ്റി ( റിമോർട്ട് സിസ്റ്റം ) ,ബ്ളാസ്റ്റ് ഇഫക്ട് കോൺഫിറ്റി തുടങ്ങി എല്ലാ സംവിധാനങ്ങളും ,,,,
ഫോൺ 944760 1914 
أحدث أقدم