സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ടു.. 2 പേർക്ക് പരുക്ക്… ഒരാളുടെ നില ഗുരുതരം…


 
കോഴിക്കോട്: താമരശ്ശേരിയില്‍ സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ട് രണ്ടുപേർക്ക് പരുക്ക്. സ്കൂട്ടർ യാത്രക്കാരായ താമരശ്ശേരി ചുങ്കം സ്വദേശിനി ഫാത്തിമ മിൻസിയ, പൂനൂർ സ്വദേശിനി ഫിദ ഫർസാന എന്നിവർക്കാണ് പരുക്കേറ്റത്. രണ്ടുപേരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ചുങ്കം സ്വദേശിനി ഫാത്തിമ മിൻസിയയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. കാർ തട്ടി റോഡിൽ വീണ സ്കൂട്ടറിലേക്കു ബസ് കയറുകയായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. കാർ നിർത്താതെ പോയതായും നാട്ടുകാർ ആരോപിച്ചു.
أحدث أقدم