ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മിൽ സംഘർഷം.. 2 പേർക്ക് പരുക്കേറ്റു


പാലക്കാട്: ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മിൽ സംഘർഷം. ഇന്നലെ രാത്രി 11.30 ഓടെ ബിഇഎം സ്കൂളിന് സമീപമായിരുന്നു സംഭവം. ഓട്ടോയിലെത്തിയ രണ്ടുപേരും ട്രാൻസ്‌ജെൻഡേഴ്സും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പിരായിരി ഇല്ലത്തുപറമ്പ് സ്വദേശി നാസർ (56), ട്രാൻസ്‌ജെൻഡർ മായ (24) എന്നിവർക്കാണ് പരിക്കേറ്റത്.
ഓട്ടോ ഡ്രൈവറുടെ മുഖത്തടക്കം പരിക്കേറ്റിട്ടുണ്ട്. ഇരുമ്പ് വടികൊണ്ട് ദേഹത്ത് കുത്തി പരിക്കേൽപ്പിച്ചതായി ട്രാൻസ്‌ജെൻഡറിൻ്റെയും പരാതിയുണ്ട്. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്
أحدث أقدم