പെയിന്‍റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീണു.. 49 കാരൻ മരിച്ചു…


 

കോഴിക്കോട്: കൊടുവള്ളിയില്‍ പെയിന്‍റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ മരിച്ചു. കിഴക്കോത്ത് പന്നൂര്‍ കൊഴപ്പന്‍ചാലില്‍ പരേതനായ അബ്ദുള്ള ഹാജിയുടെ മകന്‍ അബ്ദുല്‍ റസാഖ് (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് അബ്ദുല്‍ റസാഖ് ബന്ധുവിന്‍റെ വീടിന്‍റെ പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീണത്. സംസ്കാരം ഇന്ന് ഉച്ചയോടെ പന്നൂര്‍ ജുമുഅ മസ്ജിദില്‍ നടക്കും.
أحدث أقدم