കൊച്ചി : ബോൾഗാട്ടി പാലത്തിൽ ബസും കാറും മിനിലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ 5പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. ബസും മത്സ്യം കയറ്റിവന്ന മിനിലോറിയും മത്സര ഓട്ടം നടത്തി. ഈ സമയത്ത് എതിരെ വന്ന മറ്റൊരു വണ്ടിയുമായി ബസ് ഇടിച്ചു. ഇതോടെയാണ് തുടർച്ചയായി വണ്ടികൾ കൂട്ടിയിടിച്ചത്. ഈ വാഹനങ്ങളുടെ പുറകിലാണ് കാർ ഇടിച്ചത് എന്നാൽ ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം കത്തി. ആളുകൾ ഓടിവന്നാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത് . മിനിലോറിയിൽ ഉണ്ടായിരുന്ന 2 പേർക്കും ബസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.