തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി തൃശൂരില്‍ നിര്‍മിച്ചത് 51 അടി ഉയരത്തിലുള്ള മണല്‍ ചിത്രം. പ്രശസ്ത മണല്‍ ചിത്രകാരന്‍ ബാബു എടക്കുന്നിയുടെ നേതൃത്വത്തിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് തൃശൂരില്‍ മഹിളാ സമ്മേളനത്തിനെത്തിയ മോദിക്ക് ഈ ചിത്രം സമര്‍പ്പിച്ചു.വ്യവസായി ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണചെലവ് വഹിച്ചത്. മോദിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുള്‍പ്പെടെ രാജ്യത്തെ 51 സ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച മണ്ണ് ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്.ഏകഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്‍പ്പത്തിലാണ് രാജ്യത്തിന്റെ വിവിധ കോണില്‍ നിന്ന് മണല്‍ ശേഖരിച്ചത്. പത്ത് ദിവസമെടുത്താണ് മോദിയുടെ പടുകൂറ്റന്‍ ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രം ലോക റെക്കോര്‍ഡും നേടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയോടുള്ള ആരാധനയാണ് അദ്ദേഹത്തിന്റെ ചിത്രം ഒരുക്കാന്‍ പ്രേരണയായതെന്ന് ബാബു എടക്കുന്നി പറഞ്ഞു.
മോദിയുടെ ജന്മനാട്ടില്‍ നിന്നുള്‍പ്പെടെ 51 സ്ഥലങ്ങളിലെ മണ്ണില്‍ ചിത്രം; ഉയരം 51 അടി
jibin
0