റഷ്യൻ സൈനിക വിമാനം തകർന്നുവീണു; 65 പേർ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യൻ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ 65 പേർ കൊല്ലപ്പെട്ടു. റഷ്യയുടെ ഐ എൽ 76 മിലിറ്ററി ട്രാൻസ്‌പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും റഷ്യൻ തടവുകാരായ യുക്രൈൻ സൈനികരാണ്. റഷ്യ – യുക്രൈൻ അതിർത്തി പ്രദേശമായ ബെൽഗ്രോഡ് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായത്. വിമാന ജീവനക്കാരും യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന 65 പേർ കൊല്ലപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിമാനം അപകടത്തിൽപ്പെടാനിടയായ സാഹചര്യം വ്യക്തമല്ല.

യുദ്ധത്തിനിടെ റഷ്യ പിടികൂടിയ 56 ഉക്രൈൻ സൈനികരും ആറ് വിമാന ജീവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം അപകടത്തിൽപ്പെടാനിടയാക്കിയ സാഹചര്യം വ്യക്തമല്ല.

സൈന്യത്തിന്റെ പ്രത്യേക സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായി അറിയിച്ചു. പ്രവിശ്യയിലെ യാബ്ലോനോവോ ഗ്രാമത്തിന് സമീപം ഒരു വിമാനം വലിയ സ്ഫോടനത്തോടെ താഴേക്ക് പതിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
أحدث أقدم