ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.ജനുവരി 9ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.അതേ ദിവസം ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിൻ്റെ ഉദ്ഘാടനം തൊടുപുഴയിൽ ഗവർണ്ണർ ഉദ്ഘാടനം ചെയ്യും.ജനുവരി 9 ന് ഇടുക്കി ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കാനുള്ള ഗവർണ്ണറുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് LDF നേതാക്കൾ പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണ്ണറുടെയും, ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നടപടി പ്രതിഷേധാർഹമാണ്.
ഇരുകൂട്ടരും അവരുടെ തീരുമാനം പിൻവലിക്കണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.