മണ്ണെണ്ണക്കടയ്ക്ക് തീപിടിച്ചു… ഗ്യാസ് സിലിണ്ടറുകൾ പൊട്ടിതെറിച്ചു….


തിരുവനന്തപുരം: അഞ്ചുതെങ്ങ് – കോട്ട റോഡില്‍ കൊച്ചുമേത്തന്‍ കടവ് ഭാഗത്ത് മണ്ണെണ്ണക്കടയ്ക്ക് തീപിടിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ തീപിടുത്തത്തില്‍ ഉഗ്ര സ്‌ഫോടനത്തോടെ പൊട്ടിതെറിച്ചു. സ്ഥലത്ത് പോലീസ് സംഘം എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. കടയ്ക്കാവൂരില്‍ നിന്നുള്ള കെഎസ്ഇബി സംഘം പ്രദേശത്തെ വൈദ്യുത കണക്ഷന്‍ വിച്ഛേദിച്ചു. വര്‍ക്കല, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം അപകടസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
أحدث أقدم