ഒരുമിച്ച് ഒരേ വേദിയിൽ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം സംസാരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും


ഒരുമിച്ച് ഒരേ വേദിയിൽ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം സംസാരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. കേന്ദ്ര നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ഗവർണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. പ്രസംഗത്തിൽ മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞെങ്കിലും നേരിൽ സംസാരിക്കാൻ ഗവർണർ കൂട്ടാക്കിയില്ല.

കലാപരിപാടികൾ ഒരുമിച്ചിരുന്ന് ആസ്വദിച്ച ഗവർണറും മുഖ്യമന്ത്രിയും പരസ്പരം മുഖം നൽകാതിരിക്കാൻ ശ്രദ്ധിച്ചുവെന്നതാണ് ശ്രദ്ധേയം. ഇതോടെ രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കില്ലെന്നാണ് വിലയിരുത്തൽ. ചടങ്ങ് കഴിഞ്ഞ് മടങ്ങവെ മുഖ്യമന്ത്രിക്ക് ഹസ്തദാനം നൽകാനും ഗവർണർ തയ്യാറായില്ല.
#ArifMuhammedKhan
أحدث أقدم