രാമപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം കോർക്കുഴിയിൽ വീട്ടിൽ റോബിച്ചൻ (56), രാമപുരം ഇടിയനാൽ ഭാഗത്ത് താന്നിക്കവയലിൽ വീട്ടിൽ അജിത് കുമാർ (23) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഇന്നലെ വൈകിട്ട് രാമപുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉടുമ്പൻചോല സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാമപുരം അമ്പലം ജംഗ്ഷൻ ഭാഗത്ത് വച്ച് വഴിയിലൂടെ നടന്നുവരികയായിരുന്ന യുവാവിനോട് ഇവർ സിഗരറ്റ് ചോദിക്കുകയും യുവാവ് ഇത് കൊടുക്കാതിരുന്നതിനെ തുടർന്ന് ഇവർ യുവാവിനെ മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. രാമപുരം സ്റ്റേഷൻ എസ്.എച്ച്. ഓ അഭിലാഷ് കുമാർ.കെ, എസ്.ഐ മാരായ ജോബി ജേക്കബ്,വിനോദ് സി.പി.ഓ മാരായ ബിജോ, ദീപു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അജിത്കുമാർ രാമപുരം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
Jowan Madhumala
0