കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര ഇന്ന് കാസർകോട്ട് നിന്ന് തുടങ്ങും.
കാസർകോട്, താളിപ്പടപ്പ് മൈതാനിയിൽ വൈകിട്ട് മൂന്നിന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനം, കേന്ദ്ര നേട്ടങ്ങൾ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് ലക്ഷ്യം വെയ്ക്കുന്നത്.
പദയാത്രയുടെ ഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്കാരിക നേതാക്കളുമായി കെ.സുരേന്ദ്രൻ കൂടിക്കാഴ്ച്ച നടത്തും. ഉച്ചയ്ക്ക് 12നാണ് കാസർകോട്ടെ കൂടിക്കാഴ്ച്ച. വൈകിട്ട് ആറിന് മേൽപ്പറമ്പിലാണ് കേരള പദയാത്രയുടെ ജില്ലയിലെ സമാപനം.