എടിഎം കൊള്ളയടിക്കാൻ ശ്രമം… ലക്ഷക്കണക്കിന് രൂപ കത്തി നശിച്ചു….


 
മഹാരാഷ്ട്ര: എടിഎം കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ കത്തി നശിച്ചു. മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ പൊളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എടിഎമ്മിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപ കത്തി ചാമ്പലായത്.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ദേശസാൽകൃത ബാങ്ക് എടിഎമ്മിൽ പുലർച്ചെ 1 മണിയോടെ ആണ് സംഭവം. തീപിടിത്തത്തിൽ എടിഎമ്മിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 457, 380, 427 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.



أحدث أقدم