എം.ടി. പരാമര്‍ശം ആരെക്കുറിച്ചെന്ന് ജനത്തിനറിയാം: വി. മുരളീധരന്‍

കോട്ടയം: എത്ര അലക്കി വെളുപ്പിച്ചാലും ആരെക്കുറിച്ചാണ് എംടി പറഞ്ഞതെന്ന് ജനങ്ങള്‍ക്ക് മനസിലായിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം. ടി. വാസുദേവന്‍ നായര്‍ നടത്തിയ പരാമര്‍ശം ചിലര്‍ക്ക് തന്നെക്കുറിച്ചാണ് പറഞ്ഞതെന്ന് തോന്നിയത് സ്വഭാവികമാണ്. സാഹിത്യകാരന്മാരാണെന്ന് അവകാശപ്പെടുന്നവര്‍ സ്തുതിപാടകരായി മാറിയപ്പോള്‍ എം.ടിയെ പോലെ ഒരാള്‍ അത്തരം പരാമര്‍ശം നടത്തിയത് ജനങ്ങള്‍ സന്തോഷത്തോടെയാണ് കാണുന്നത്.

എന്നാല്‍ ഇതൊന്നും മുഖ്യമന്ത്രിയില്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. സൈബര്‍ പോരാളികളും സച്ചിദാനന്ദനനും അലക്കി വെളുപ്പിച്ചാലും ഇതാരെക്കുറിച്ചാണ് പറഞ്ഞതെന്ന് ജനങ്ങള്‍ക്ക് മനസിലായെന്നും വി. മുരളീധരന്‍ പറഞ്ഞു.
أحدث أقدم