റിപ്പബ്ലിക് ദിനാഘോഷം; മലയാളി വനിത നയിച്ച പരേഡ് സംഘത്തിന് പുരസ്കാരം



ന്യൂഡൽഹി : ഏഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മികച്ച പരേഡ് സംഘങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 

സായുധ പൊലീസ് സേനകൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിച്ചത്. മികച്ച പരേഡ് സംഘത്തിനുള്ള പുരസ്കാരം ദൽഹി പൊലീസ് മാർച്ചിംഗ് സംഘത്തിനാണ്.
 മലയാളിയായ ശ്വേത സുഗതൻ ഐപിഎസാണ് ദൽഹി പൊലീസിനെ നയിച്ചത്.

കിരൺ ബേദി ഐപിഎസിന് ശേഷം ദൽഹി പൊലീസ് മാർച്ചിംഗ് സംഘത്തെ നയിച്ച രണ്ടാമത്തെ വനിതയാണ് ശ്വേത സുഗതൻ ഐപിഎസ്.

 പരേഡിലെ ജനപ്രിയ മാർച്ചിംഗ് സംഘത്തിനുള്ള അവാർഡ് സിആർപിഎഫ് വനിത പരേഡ് സംഘത്തിനാണ്. മലയാളിയായ മേഘാ നായരാണ് സിആർപിഎഫ് പരേഡ് സംഘത്തെ നയിച്ചത്.

 പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുരസ്കാരം വിതരണം ചെയ്യും. 

ഇക്കുറി നാരിശക്തി പ്രമേയമാക്കിയ റിപ്പബ്ലിക് പരേഡിൽ വനിതകളാണ് മാർച്ചിംഗ് സംഘത്തിൽ പങ്കെടുത്ത്.
أحدث أقدم