പാലാ എക്സൈസ് ഇൻസ്പെക്ടർ ശ്രീ ബി ദിനേശിന്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് റേഞ്ച് ടീം രഹസ്യ വിവരത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ1.100kg കഞ്ചാവുമായി ഒഡീഷ സ്വദേശി മുത്തോലിയിൽ നിന്നും അറസ്റ്റിലായി,
ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ സജി വി നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. മീനച്ചിൽ താലൂക്ക് പുലിയന്നൂർ വില്ലേജിൽ മുരിക്കനാട് കരയിൽ മുത്തോലിക്കടവ് ഭാഗത്ത് മുത്തോലി കടവ് ജംഗ്ഷനിൽ നിന്നും ഉദ്ദേശം ഒരു കിലോമീറ്റർ തെക്ക് മാറി മുത്തോലി ഗ്രാമപഞ്ചായത്ത് Xl/476 എന്ന് നമ്പർ രേഖപ്പെടുത്തിയ കെട്ടിടത്തിന്റെ വരാന്തയിൽ വെച്ച്
ഒറീസ സംസ്ഥാനം പുരി ജില്ലയിൽ നിമാപ്പഡാ താലൂക്കിൽ കോൽഹാന വില്ലേജിൽ കോൽഹാനകരയിൽ ബാബുലാ ഭോയ് മകൻ ബിചിത്ര ഭോയി (33/24) എന്നയാളെ യാണ് 1.1KG കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.
റെയ്‌ഡിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റിവ് ഓഫീസർ അനീഷ് കുമാർ കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ പവിത്രൻ, ജെയിംസ് സിബി വനിതാ സിവിൽ എക്സൈസ് ഓഫീസർ രജനി ടി എന്നിവർ പങ്കെടുത്തു