മരിച്ചയാൾ തിരിച്ചു വന്ന സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് പൊലീസ്



ആദിവാസി ആയ രാമൻ ബാബുവാണെന്ന് കരുതിയാണ് വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം സംസ്കാരം നടത്തിയത്. എന്നാൽ രാമൻ ബാബുവിനെ ഇന്നലെ കോന്നി കൊക്കാത്തോട്ടിൽ നിന്ന് ജീവനോടെ കണ്ടെത്തിയിരുന്നു.

ഡിസംബർ 30 നാണ് നിലയ്ക്കലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.  അതേസമയം, അടക്കം ചെയ്തയാൾ ആരാണെന്ന് അറിയാൻ പൊലീസ് സമ​ഗ്ര അന്വേഷണം നടത്താനൊരുങ്ങുകയാണ്. അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തേണ്ടി വരും. അതിനിടെ, തിരിച്ചുവന്ന രാമൻ ബാബുവിന്റേയും കുടുംബത്തിന്റേയും മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. മക്കൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് മൃതദേഹം വിട്ടുകൊടുത്തതെന്നാണ് സംഭവത്തിലെ പൊലീസിന്റെ വിശദീകരണം. മറവ് ചെയ്ത മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. 
أحدث أقدم